ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
ജസ്‌ന തിരോധാന കേസിൽ സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി ജസ്നയുടെ പിതാവ് ജെയിംസ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസിൽ സിബിഐ തുടരന്വേഷണം നടത്തണമെന്നായിരുന്നു അവശ്യം.
ജസ്ന ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചോ എന്ന കാര്യത്തിൽ തെളിവുകൾ നിലവിലില്ലെന്നും കേസ് അനിശ്ചിതത്വത്തിലാണെന്നും സിബിഐ കോടതിയെ അറിയിച്ചു. അതിനാൽ കേസ് അവസാനിപ്പിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്.
എന്നാൽ ജസ്നയുടെ പിതാവ് ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. തന്റെ പക്കൽ തെളിവുണ്ടെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു.തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. പിതാവ് തെളിവുകള്‍ ഹാജരാക്കിയതോടെ സിബിഐ കേസ് പുനരാരംഭിക്കാൻ കോടതി ഉത്തരവിട്ടു.
ഹാജരാക്കിയ തെളിവുകള്‍ സിബിഐ നേരത്തെ പരിഗണിച്ചിട്ടില്ലെങ്കില്‍, തുടരന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചത്.