ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കണമെന്ന ഉത്തരവ് മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് പരിഗണിക്കുക. നേരത്തെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ ഭാഗം കൂടി കേട്ടശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.