തിരുവനന്തപുരം മുതലപ്പൊഴിയില്‍ മരിച്ചവരുടെ വീടുകള്‍ മന്ത്രി സജി ചെറിയാന്‍ ഇന്ന് സന്ദര്‍ശിക്കും. വൈകീട്ട് അഞ്ചിനായിരിക്കും സന്ദര്‍ശനം നടത്തുക. മുതലപ്പൊഴിയില്‍ കേന്ദ്ര വിദഗ്ദ സംഘം പരിശോധനക്കായി നാളെ സംഭവ സ്ഥലത്തെത്തും. ഫിഷറീസ് ഡെവലപ്പ്‌മെന്റെ് കമ്മീഷണര്‍ ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് സന്ദര്‍ശനം നടത്തുക.