Share this Article
ലെബനനിലെ ഹെസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍
airstrikes

തെക്കന്‍ ലെബനനിലെ ഹെസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ബെയ്‌റൂട്ട് നഗരത്തിന്റെ ഹൃദയഭാഗത്ത് നടത്തിയ ആക്രമണം ഹെസ്ബുല്ല കമാന്‍ഡര്‍ ഹസന്‍ നസ്‌റുള്ളയെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ മിസൈല്‍ യൂണിറ്റിന്റെ കമാന്‍ഡര്‍ മുഹമ്മദ് അലി ഇസ്മയില്‍ അടക്കം ഹെസ്ബുല്ലയുടെ 6 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധസൈന്യം അവകാശപ്പെട്ടു.

വെള്ളിയാഴ്ച രാത്രി ആരംഭിച്ച എയര്‍ സ്‌ട്രൈക്ക് ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടതായും , ഒറ്റ രാത്രിയില്‍ തന്നെ 20 ആക്രമണങ്ങളെങ്കിലും നടന്നതായും അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories