പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് പുറത്ത്. വോട്ടിന് വേണ്ടി പൂരം കലക്കിയെന്നും പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്നും റിപ്പോര്‍ട്ടില്‍.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. മുഹമ്മദന്‍ സ്‌പോട്ടിങ്ങിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ടീം തകര്‍ത്തത്.
നോഹ സദൗയിയും അലക്‌സാണ്ട്രേ കോയെഫുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്. മുഹമ്മദന്‍സ് താരം ഭാസ്‌കര്‍ റോയ്‌യുടെ ഓണ്‍ ഗോളും ടീമിന് അനുകൂലമായി. ഇടവേളയ്ക്കുശേഷം മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്.
മുഖ്യ പരിശീലകനായിരുന്ന മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന്‍ ടി.ജി പുരുഷോത്തമന് കീഴിലാണ് ടീം ഇറങ്ങിയത്. ജയത്തോടെ 13 കളികളില്‍ നിന്ന് 14 പോയിന്റുമായി പത്താം സ്ഥാനത്തായി ബ്ലാസ്റ്റേഴ്‌സ്.
അതേസമയം ടീം മാനേജ്‌മെന്റിനെതിരെ കനത്ത പ്രതിഷേധമാണ് കൊച്ചിയില്‍ ഉയര്‍ന്നത്. കറുത്ത ബാനറുയര്‍ത്തിയാണ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട മത്സരത്തിന് എത്തിയത്.