Share this Article
പ്രോബ-3 വിക്ഷേപണം ISRO മാറ്റിവെച്ചു
വെബ് ടീം
15 hours 7 Minutes Ago
1 min read
proba

ശ്രീഹരിക്കോട്ട: പ്രോബ-3 വിക്ഷേപണം ഐ.എസ്.ആർ.ഒ. മാറ്റിവെച്ചു. ഇന്ന് വൈകീട്ട് 4.08-ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. ഉപഗ്രഹത്തില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. വ്യാഴാഴ്ച വൈകീട്ട് 4.16-ലേക്ക് വിക്ഷേപണം മാറ്റിവെച്ചതായി ഐ.എസ്.ആർ.ഒ. അറിയിച്ചു.യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയ്ക്ക് വേണ്ടിയായിരുന്നു വിക്ഷേപണം.

സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയത്തെക്കുറിച്ച്(കൊറോണ) പഠിക്കാനുള്ള ദൗത്യമാണ് പ്രോബ-3. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി.എസ്.എൽ.വി.)-സി59 റോക്കറ്റിലാണ് ദൗത്യം വിക്ഷേപിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories