ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണി. യുഎന്നിനെ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവേയാണ് ഇന്ത്യ, ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് മക്രോണി ആവശ്യമുന്നയിച്ചത്.
നേരത്തെ ചൈനയൊഴികെയുള്ള സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങളായ രാജ്യങ്ങള്‍ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. പിന്നാലെയാണ് ഫ്രാന്‍സും ഇന്ത്യയെ അനുകൂലിച്ച് രംഗത്തെത്തിയത്.
യുക്രെയ്ന്‍ യുദ്ധം, ഇസ്രയേല്‍ ഹമാസ് യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിന്റെ ആവശ്യം.