Share this Article
പുതിയ ക്രിമിനൽ നിയമപ്രകാരമുള്ള ആദ്യ കേസ് റദ്ദാക്കി ഡൽഹി പൊലീസ്
വെബ് ടീം
posted on 01-07-2024
1 min read
delhi-police-cancels-first-bharatiya-nyaya-samhita-case

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരം റജിസ്റ്റർ ചെയ്ത ആദ്യകേസ് റദ്ദാക്കി ഡൽഹി പൊലീസ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ ഫുട്ട് ഓവർ ബ്രിജിനടിയിൽ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണു എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നത്. എന്നാല്‍ ഈ എഫ്‌ഐആര്‍ പരിശോധിച്ചശേഷം ഒഴിവാക്കിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

നിലവിൽ ആദ്യ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതു മധ്യപ്രദേശിലെ ഗ്വാളിയറില്‍നിന്നാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഗ്വാളിയാറില്‍ മോട്ടർ സൈക്കിൾ മോഷണത്തിനാണു പുതിയ നിയമപ്രകാരം ആദ്യ കേസെടുത്തത്. ഒന്നിനു പുലര്‍ച്ചെ 12.10നാണ് കേസ് റജിസ്റ്റർ ചെയ്തത്. രണ്ടാമത്തെ കേസ് ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories