കൊച്ചി: സംസ്ഥാനത്ത് കെ ഫോണ്‍ കണക്ഷനുകള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടക നിരക്ക് സൗജന്യമാക്കണമെന്ന് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍(COA). ഗ്രാമീണ മലയോര മേഖലകളില്‍ ശരാശരി 300 മുതല്‍ 500 മീറ്റര്‍ വരെ ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചാണ് സൗജന്യ കെ ഫോണ്‍ കണക്ഷനുകള്‍ ഉപഭോക്തക്കള്‍ക്ക് നല്‍കുന്നത്.എന്നാല്‍ ചിലയിടങ്ങളില്‍ ഇതിന് ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ക്ക് കൂടി വാടക ഈടാക്കുന്ന സമീപനമാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.ഇത് തിരുത്തണമെന്നും കെ ഫോണ്‍ കണക്ഷനുകള്‍ക്കായി ഉപയോഗിക്കുന്ന പോസ്റ്റുകളുടെ വാടക ഒഴിവാക്കണമെന്നും സിഒഎ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ണയിച്ച നിരക്കിന് പകരം ത്രിജി ഫോര്‍ ജി സേവനദാതാക്കള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന നിരക്ക് നല്‍കണമെന്ന ചില കെഎസ്ബി ഉദ്യോഗസ്ഥരുടെ നിര്‍ദേശം തിരുത്തണമെന്നും കെഎസ്ഇബിക്ക് സിഒഎ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.