Share this Article
image
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ലോകായുക്ത സ്വാധീനിക്കപ്പെട്ടെന്നും ആർ എസ് ശശികുമാർ
R S Sasikumar said that he will approach the High Court against the verdict and that the Lokayukta was influenced

ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസില്‍ ഹർജി തള്ളിയതിനെതിരെ അപ്പീലിന് പോകുമെന്ന്  ഹർജിക്കാരൻ ആർ എസ് ശശികുമാർ. ലോകായുക്ത സ്വാധീനിക്കപ്പെട്ടെന്നും വിധിയിൽ അത്ഭുതപ്പെടാനില്ലെന്നും ആർ എസ് ശശികുമാർ പറഞ്ഞു .ലോകായുക്ത മുട്ടിലിഴയുകയാണെന്നും അദ്ദേഹം  പരിഹസിച്ചു . ഒരിക്കലും ഒരു ന്യായാധിപന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത വിധി പ്രസ്താവമാണിത്.

നിര്‍ഭാഗ്യകരം എന്നേ പറയാന്‍ ഉള്ളൂ. സത്യസന്ധമായ വിധിയല്ല. കെ കെ രാമചന്ദ്രന്‍ നായരുടെ പുസ്തക പ്രകാശത്തിന് പോയ ജഡ്ജിമാര്‍, തലയില്‍ മുണ്ടിട്ടുകൊണ്ട് ഇഫ്താര്‍ പാര്‍ട്ടിക്ക് പോയ ന്യായാധിപന്‍മാര്‍, ഇത്തരത്തിലുള്ള ന്യായാധിപന്‍മാരില്‍ നിന്നെല്ലാം സര്‍ക്കാരിന് അനുകൂലമായ വിധിയേ പ്രതീക്ഷിക്കുന്നുള്ളൂ. ഇത്തരമൊരു വിധി പറഞ്ഞതിന്റെ ഗുണം അവര്‍ക്ക് കിട്ടും.കെ ടി ജലീലിന്റെ കേസിനേക്കാള്‍ ഗുരുതരമായ വീഴ്ചയാണ് ഈ കേസില്‍ ഉണ്ടായിരിക്കുന്നത്. ഹൈക്കോടതിയില്‍ പോവുമെന്നും അവിടെ നിന്നും നീതി കിട്ടിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories