തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പൊതുഅവധി നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച തന്നെയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച അവധി ചൊവ്വാഴ്ചയാണ്. എന്നാല്‍ സംസ്ഥാനത്ത് മാസപ്പിറവി കണ്ടത് പ്രകാരം മുഹറം പത്ത് ബുധനാഴ്ചയാണ്.
ഇതോടെ അവധി മാറ്റുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ചത്തെ അവധിയില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ല.