അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംമ്പിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷ്ണ വിഭാഗം. ട്രംമ്പിന് നേരെ വധശ്രമം നടന്ന് ഒരാഴ്ച മുന്നേ തന്നെ അമേരിക്കന്‍ രഹസ്യാന്വേഷ്ണ വിഭാഗം ഇറാന്റെ പദ്ധതിയെ കുറിച്ച് സീക്രട്ട് സര്‍വീസിന് വിവരം നല്‍കിയിരുന്നു. അതേ സമയം ട്രംമ്പിനെതിരെ വധശ്രമം നടത്തിയ തോമസ് ക്രൂക്കിന്റെ പിതാവിന്റെ പക്കല്‍ ഇരുപതോളം തോക്കുകള്‍ ഉള്ളതായി എഫ് ബി ഐ കണ്ടെത്തി.
ഡോണാള്‍ഡ് ട്രംമ്പിനെ വധിക്കാനുള്ള ഇറാന്റെ പദ്ധതിയെ കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷ്ണ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സീക്രട്ട് സര്‍വീസ് ട്രംമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുരക്ഷ ശക്തമാക്കിയത്. ഇറാന്റെ സെക്യൂറിറ്റി കമാന്‍ഡര്‍ ഖാസിം സുലൈമാനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിക്കാന്‍ ഡൊണാള്‍ഡ് ട്രംമ്പ് പ്രസിഡന്‌റായിരിക്കുമ്പോഴാണ് ഉത്തരവിട്ടത്.
അതിനാല്‍ ട്രംമ്പ് വൈറ്റ് ഹൗസിലെത്തുന്നത് തടയാനായാനാണ് ഇറാന്‍ വധശ്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇറാന്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഇറാനെ സംബന്ധിച്ചിടത്തോളം കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ ഡൊണാള്‍ ട്രംമ്പ് ക്രിമിനലാണ്. ട്രംമ്പിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് ഇറാന്യന്‍ വക്താവ് പറഞ്ഞു.
അതേ സമയം ട്രംമ്പിനെതിരെ വധശ്രമം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും അക്രമിയായ തോമസ് ക്രൂക് വധശ്രമം നടത്തിയതിന്റെ കാരണം ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എഫ് ബി ഐ ്അന്വേഷ്ണത്തിന്റെ ഭാഗമായി തോമസിന്റെ പിതാവിന്‌റെ പക്കലില്‍ നിന്നും ഇരുപതോളം തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാവീഴ്ച സംഭവിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സീക്രട്ട് സര്‍വീസിനെ കേന്ദ്രീകരിച്ചും അന്വേഷ്ണം നടക്കുണ്ട്.