Share this Article
മരിച്ച 13കാരി പ്രകൃതിവിരുദ്ധ പീഡനത്തിനുൾപ്പെടെ ഇരയായി; പ്രതിയുടെ ഫോണില്‍ 19 ഓളം പെൺകുട്ടികളുടെ നഗ്നചിത്രങ്ങള്‍
വെബ് ടീം
posted on 17-07-2023
1 min read
SEXUAL ABUSE

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരമായി  പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല കുന്നന്താനം സ്വദേശി ജിബിന്‍ ജോണി(26)നെ  13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടി മരിച്ചതിന് ശേഷം നടത്തിയ മൃതദേഹ പരിശോധനയിലാണ് പീഡനത്തിനിരയായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഇതേ കേസില്‍ കുമളി സ്വദേശിയായ വിഷ്ണു സുരേഷ് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മെനിഞ്ചൈറ്റിസ് രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. മൃതദേഹപരിശോധനയിലാണ് കുട്ടി നിരന്തരം ലൈംഗികപീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതികളെ കണ്ടെത്തുകയുമായിരുന്നു.

പ്രതി ജിബിന്‍ ജോണ്‍ പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോണില്‍നിന്ന് 19 പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കണ്ടെടുത്തതായാണ് വിവരം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories