ഇസ്രയേലും ലബനനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട സുരക്ഷ കൂടിയാലാചോനയിലാണ് അനുമതി ലഭിച്ചത്. കരാര്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനും ഔപചാരിക അനുമതി നല്‍കുന്നതിനുമായി ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റ് യോഗം ചേരും.
വെടി നിര്‍ത്തലിന് ഹമാസിനും അനുകൂല നിലപാടാണെന്നാണ് സൂചന. തിങ്കളാഴ്ച ലെബനനിലെ യുഎസ് അംബാസഡര്‍ക്ക് ലെബനന്‍ രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധി ബെയ്‌റൂട്ടിലേക്ക് പോകുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.