അടിസ്ഥാനസൗകര്യങ്ങള്‍ കൃത്യമായി ഒരുക്കാത്തതിനാല്‍ റെയില്‍വേക്ക് പിഴയിട്ട് ഉപഭോക്തൃകമ്മീഷന്‍. നഷ്ടപരിഹാരമായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ 30,000 രൂപ പരാതിക്കാരന് കൈമാറണം. തിരുപ്പതിയില്‍ നിന്ന് വിശാഖ പട്ടണത്തേക്കുള്ള യാത്രയിലാണ് വി. മൂര്‍ത്തി എന്ന യാത്രക്കാരന് ദുരനുഭവമുണ്ടായത്.
എ.സി. സംബന്ധമായ പ്രശ്നം, വെള്ളം, വൃത്തിഹീനമായ ശൗചാലയം തുടങ്ങിയവ നേരിട്ട യാത്രക്കാരന്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. അതേസമയം പരാതിക്കാരന്റേത് തെറ്റായ ആരോപണങ്ങളെന്നായിരുന്നു റെയില്‍വേയുടെ മറുപടി.
ശൗചാലയം, എസിയുടെ പ്രവര്‍ത്തനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ റെയില്‍വേ ബാധ്യസ്ഥരാണെന്ന് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ അറിയിച്ചു.