തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കസേര കാക്കാന്‍ വേണ്ടിയുള്ള ബജറ്റാണിതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു മറ്റു സംസ്ഥാനങ്ങളുടെ ചെലവില്‍ ബിജെപി സഖ്യകക്ഷികള്‍ക്ക് ബജറ്റില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. മുതലാളിമാരെ പ്രീണിപ്പിക്കുന്നതാണ് ബജറ്റ്.
ബജറ്റിന്റെ ഗുണങ്ങളെല്ലാം ലഭിക്കുന്നത് വന്‍കിട മുതലാളിമാര്‍ക്ക് മാത്രമാണ്. സാധാരണക്കാര്‍ക്ക് ഒരു ആശ്വാസവും നല്‍കുന്നില്ല. കോണ്‍ഗ്രസ് പ്രകടനപത്രികയുടേയും മുന്‍ ബജറ്റുകളുടേയും കോപ്പി പേസ്റ്റ് ആണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.