Share this Article
ഹേമകമ്മറ്റി റിപ്പോര്‍ട്ട്; നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
Hema Committee

ഹേമകമ്മറ്റി റിപ്പോര്‍ട്ട് കേസുകസില്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം . ഇരകള്‍ക്ക് നോഡല്‍ ഓഫീസറെ പരാതികള്‍ അറിയിക്കാം. നോഡല്‍ ഓഫീസര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം . ഹേമകമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ക്കെതിരെ ഭീഷണിയുണ്ടെന്ന് ഡബ്യൂ സിസി  കോടതിയെ അറിയിച്ചു.

ഹേമാ കമ്മിറ്റിക്ക് നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ പീഡകര്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിച്ചത് . സിനിമ കോണ്‍ക്ലേവ് ജനുവരിയില്‍ നടക്കുമെന്നും കോണ്‍ക്ലേവിന് ശേഷം സിനിമ നയം തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories