കൊച്ചി: കേരളവിഷൻ്റെ രണ്ടാമത് ദൃശ്യമാധ്യമ പുരസ്കാരം കേരളവിഷൻ ടെലിവിഷൻ അവാർഡ് 2024 ൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാ താരം അഞ്ജലി നായർ കേരളവിഷൻ ന്യൂസ് എം ഡി പ്രജേഷ് അച്ചാണ്ടി എന്നിവർ ചേർന്നാണ് പോസ്റ്ററിൻ്റെ പ്രകാശനം നിർവഹിച്ചത്.
2023 ലെ ആദ്യ പതിപ്പിന് ലഭിച്ച സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് കേരളവിഷൻ രണ്ടാമത് ദൃശ്യമാധ്യമ പുരസ്കാരത്തിൻ്റെ കേളികൊട്ടുയരുന്നത്. പോസ്റ്റർ പ്രകാശനം നിർവഹിച്ച പ്രശസ്ത സിനിമാ താരം അഞ്ജലി നായർ പുരസ്കാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു.
മറ്റ് പുരസ്കാരങ്ങളിൽ നിന്നും കേരള വിഷൻ പുരസ്കാരത്തെ വ്യത്യസ്തമാക്കുന്നത് അതിൻ്റെ തെരഞ്ഞെടുപ്പ് ശൈലിയാണ്.സീരിയല്‍ കോമഡി റിയാലിറ്റി ഷോ സൂപ്പര്‍ താരങ്ങള്‍ ഒരേ വേദിയില്‍ ആടിയും പാടിയും പൊട്ടിച്ചിരിപ്പിച്ചും എത്തുന്ന താരസംഗമ രാത്രിയാകും കേരളവിഷൻ്റെ പുരസ്കാര രാവ്. സെപ്തംബര്‍ 5 ന് തൃശ്ശൂര്‍ ഹയാത് റീജന്‍സിയിലാണ് പുരസ്ക്കാര ചടങ്ങ്.
പോസ്റ്റർ പ്രകാശന ചടങ്ങിൽ സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, ജനറൽ സെക്രട്ടറി പി ബി സുരേഷ്, കെസിസിഎൽ ചെയർമാൻ കെ ഗോവിന്ദൻ,കെസിസിഎൽ മാനേജിങ് ഡയറക്ടർ സുരേഷ്‌കുമാർ പി പി, കേരളവിഷൻ ചാനൽ ചെയർമാൻ സിബി പി എസ്, സിഒഎ ട്രഷറർ ബിനു ശിവദാസ്, കേരളവിഷൻ ഡയറക്ടർ രജനീഷ് പി എസ്, കേരളവിഷൻ ഡയറക്ടർ ഷുക്കൂർ കോളിക്കര,ശിവപ്രസാദ് യെല്ലോ ക്‌ളൗഡ്, കേരളവിഷൻ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ എം എസ് ബനേഷ്, കേരളവിഷൻ ന്യൂസ് സിടിഒ & അഡ്മിൻ ഷിജു ബാലഗോപാൽ, കേരളവിഷൻ ചാനൽ പ്രോഗ്രാം ഹെഡ് നിബിൻ നവാസ്, കേരളവിഷൻ ചാനൽ ജനറൽ മാനേജർ (സെയിൽസ്) ഷൈൻ സക്കറിയ, മാധ്യമപ്രവർത്തകൻ സുനിൽനാഥ് തുടങ്ങി സിഒഎ അംഗങ്ങൾ, കേരളവിഷൻ കുടുംബാംഗങ്ങൾ, മാധ്യമ പ്രവർത്തകർ, ടെലിവിഷൻ മേഖലയിലെ മറ്റ് പ്രമുഖരും പങ്കെടുത്തു .