ഹൈദരാബാദ്: നിയന്ത്രണം വിട്ടെത്തിയ കാര്‍ പാഞ്ഞുകയറി അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. ഹൈദരാബാദിലെ സണ്‍സിറ്റിക്ക് സമീപമാണ് അതിവേഗത്തിലെത്തിയ കാറിടിച്ച് രണ്ടുപേര്‍ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മറ്റുരണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സണ്‍സിറ്റിക്ക് സമീപം ചൊവ്വാഴ്ച രാവിലെ ആറിനും ഏഴിനും ഇടയിലാണ് അപകടമുണ്ടായത്. പ്രഭാതസവാരിക്കിറങ്ങിയ അനുരാധ, മകള്‍ മംമ്ത എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കവിത, ഇംതിഖാബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.രാവിലെ നടക്കാനിറങ്ങിയ സ്ത്രീകള്‍ക്ക് നേരേ പിറകില്‍നിന്നെത്തിയ കാര്‍ പാഞ്ഞുകയറുകയായിരുന്നു. മൂവരെയും ഇടിച്ചുതെറിപ്പിച്ചശേഷം സമീപത്തെ മരത്തിലിടിച്ചാണ് വാഹനംനിന്നതെന്നും പിന്നാലെ കാര്‍ ഓടിച്ചിരുന്നയാള്‍ ഓടിരക്ഷപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക: https://twitter.com/anusha_puppala/status/1676158898380869632