ഇംഫാല്‍:കലാപ കലുഷിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ നേരിട്ട് അറിയാനും ജനതയ്ക്ക് സാന്ത്വനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തി. റോഡ് മാര്‍ഗം ചുരാചങ്പൂരിലേക്ക് പോകും. സംഘര്‍ഷ ബാധിത പ്രദേശങ്ങളും അഭയാര്‍ത്ഥി ക്യാമ്പുകളും സന്ദര്‍ശിക്കും.സന്ദര്‍ശനം സ്‌നേഹ സന്ദേശം പകരാനെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതേ സമയം സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് മണിപ്പൂര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പോകാനുള്ള തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്നു രാഹുല്‍ പറഞ്ഞു. കെ.സി വേണുഗോപാലും കൂടെയുണ്ട്.