കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. എസ്എഫ്‌ഐയും എബിവിപിയും കോളേജിലേക്ക് ഇന്ന് മാര്‍ച്ച് നടത്തി. മാനേജ്മെന്റ് പീഡനത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തതെന്നാണ് ആരോപണം. തൃപ്പൂണിത്തുറ സ്വദേശിയും കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥിനീയുമായ ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച വൈകിട്ടാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.