കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനം ഒഴിയില്ലെന്ന സുധാകരന്റെ നിലപാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടുള്ള ധിക്കാരമാണെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. നിരവധി മഹാത്മക്കള്‍ കൈകാര്യം ചെയ്ത പദവിയാണ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം. അവരൊക്കെ മൂലാധിഷ്ടിത രാഷ്ട്രീയത്തിലൂടെയാണ് കോണ്‍ഗ്രസ്സിനെ നയിച്ചത് എന്നാല്‍ ഇന്ന് തട്ടിപ്പും അഴിമതിയും നടത്തിയാല്‍ മാത്രമേ കോണ്‍ഗ്രസ്സിന്റെ നേതൃനിരയില്‍ എത്താന്‍ കഴിയുകയുള്ളൂ എന്ന സ്ഥിതിയാണെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.