Share this Article
Union Budget
പന്തീരാങ്കാവ് പീഡന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി രാഹുല്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
Panthirankav molestation case


പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി രാഹുല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയും  കഴിഞ്ഞ തവണ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. രാഹുലിനും പരാതിക്കാരിക്കും കൗണ്‍സിലിംഗ് നല്‍കാനായിരുന്നു  ഹൈക്കോടതി  അന്ന് നിര്‍ദ്ദേശം നല്‍കിയത്.

കൗണ്‍സലിംഗിലെ വിശദാംശങ്ങളടക്കം പരിശോധിച്ചു കൊണ്ടാകും  ഗാര്‍ഹിക പീഡന കേസ് റദ്ദാക്കുന്നതില്‍ കോടതി  തീരുമാനമെടുക്കുക. രാഹുല്‍ പി ഗോപാലിനെതിരായ പരാതിക്കാരിയുടെ ആക്ഷേപം ഗൗരവതരമാണ് , എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തിന് കേസ് തടസമാകരുതെന്നും ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories