Share this Article
‘നാല് ലോഹഭാഗങ്ങള്‍ കണ്ടെത്തി; മനുഷ്യസാന്നിദ്ധ്യം സ്ഥീരികരിച്ചിട്ടില്ല, തടികള്‍ ഒഴുകിപ്പോയശേഷമാകാം ലോറി മുങ്ങിയതെന്ന് സംയുക്താ വാർത്താ സമ്മേളനത്തിൽ റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാര്‍
വെബ് ടീം
posted on 25-07-2024
1 min read
shirur-landslide-search-update-truck

ഷിരൂരില്‍ നാല് ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന്  സംയുക്താ വാർത്താ സമ്മേളനത്തിൽ റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാര്‍. റോഡിന്റെ സുരക്ഷാ ബാരിയര്‍, ടവര്‍, ലോറിയുടെ ഭാഗങ്ങള്‍, കാബിന്‍ എന്നിവ കണ്ടെത്തി. മണ്ണിടിച്ചിലുണ്ടായപ്പോള്‍ ആദ്യം വീണത് ടവര്‍ ആകാം. അര്‍ജുന്റെ ലോറി ഉടന്‍ മുങ്ങിപ്പോകാന്‍ സാധ്യതയില്ല. ലോറിയിലെ തടികള്‍ ഒഴുകിപ്പോയശേഷമാകാം ലോറി മുങ്ങിയത്. മുങ്ങല്‍ വിദഗ്ധരെ നിയോഗിക്കണമെങ്കില്‍ ഈ സ്ഥലം കൃത്യമായി അറിയണമെന്നും ഇന്ദ്രബാലന്‍ നമ്പ്യാര്‍. രാത്രി തണുപ്പാകുമ്പോള്‍ സിഗ്നലുകള്‍ കുറച്ചുകൂടി വ്യക്തമാകും. മുങ്ങല്‍ വിദഗ്ധരെ ഇറക്കുന്നത് ഏറെ ദുഷ്കരമാണ്, നേവിക്ക് ഇത് സാധിക്കും. അര്‍ജുന്‍ വാഹനത്തിന് പുറത്തിറങ്ങിയിരുന്നോ എന്ന് വ്യക്തമല്ല. വാഹന കമ്പനിയുമായി സംസാരിച്ചു, കാബിന്‍ വിട്ടുപോകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഗംഗാവലിപ്പുഴയില്‍ ഒടുവിലത്തെ ഡ്രോണ്‍ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. അര്‍ജുനായി രാത്രിയില്‍ വീണ്ടും പരിശോധന നടത്തുമെന്ന് സൂചന. ഗംഗാവലിപ്പുഴയില്‍ അര്‍ജുനായുള്ള തിരച്ചില്‍ നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ബോട്ടുകള്‍ കരയിലേക്ക് കയറ്റി. നാവികസേനാ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഡൈവ് ചെയ്യാനാകാത്ത അവസ്ഥയാണ്. മഴ അകന്നെങ്കിലും ഗംഗാവലിപ്പുഴയില്‍ അതിശക്തമായ അടിയൊഴുക്കാണുള്ളത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories