Share this Article
image
സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ ഐ പി എസ് സംഘം
IPS team to investigate sexual exploitation in film industry

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. ക്രൈം എഡിജിപി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ നാല് വനിതാ അംഗങ്ങൾ ഉൾപ്പെടെ 7 പേരുണ്ടാകും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത ശേഷം  മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. 

സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന ലൈംഗിക ചൂഷണം അടക്കമുള്ള വിഷയം ചർച്ച ചെയ്യാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പിന്നാലെ വനിതകളുടെ പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു.

ഏഴ് പേർ അടങ്ങുന്ന സംഘത്തിൽ നാല് ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം എഡിജിപി എച്ച് വെങ്കിടേഷ് വഹിക്കും. എസ്. അജീത ബീഗം,  മെറിന്‍ ജോസഫ്, ജി. പൂങ്കുഴലി -, ഐശ്വര്യ ഡോങ്ക്‌റെ, അജിത്ത് വി, എസ്. മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടാകുക. ആക്ഷേപം ഉന്നയിച്ചവരിൽ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories