കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു . എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, മത്സ്യത്തൊഴിലാളികള്‍, ഈശ്വര്‍ മല്‍പേയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ മുങ്ങല്‍ വിദഗ്ധസംഘം എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്.
ഇന്നലെ നടത്തിയ പരിശോധനയില്‍ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. നിലവില്‍ ഗംഗാവലി പുഴയുടെ അടിയോഴുക്ക് രണ്ട് നോട്സില്‍ എത്തിയിരിക്കുകയാണ്.