പശ്ചിമ ബംഗാളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ആരംഭിച്ചു. അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നിറഞ്ഞ പ്രചാരണത്തിനൊടുവിലാണ് ഇന്ന് വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തിലേക്ക് എത്തുന്നത്.
22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9,730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലാണ് വോട്ടെടുപ്പ്. 5.67 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തുകളിലെത്തുക. അക്രമസാധ്യത കണക്കിലെടുത്ത് 65,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
അതസേമയം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് മുതല്‍ ഇന്നലെ വരെ 18 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മാത്രം 3 പേര്‍ കൊല്ലപ്പെട്ടു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വാശിയോടെയാണ് മത്സരരംഗത്തുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 34% സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ അവസ്ഥ ഒഴിവാക്കുകയാണ് ബിജെപിയുടെയും സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെയും ലക്ഷ്യം. കഴിഞ്ഞ തവണ 90% സീറ്റും നേടിയത് തൃണമൂല്‍ കോണ്‍ഗ്രസ് ആയിരുന്നു. ജില്ലാ പരിഷത്തില്‍ തൃണമൂല്‍ 793 സീറ്റില്‍ ജയിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോണ്‍ഗ്രസ് 6 സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു.