Share this Article
മുഖ്യമന്ത്രി പിണറായി വിജയനും എം.കെ സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച ഇന്ന്
Pinarayi Vijayan,MK Stalin

മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമ്മില്‍ ഇന്ന് കൂടിക്കാഴ്ചയും നടത്തും.കൂടിക്കാഴ്ച്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയവും ചര്‍ച്ചയാകും. ചര്‍ച്ചകള്‍ നടക്കുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്‍ നിയമസഭയെ അറിയിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ നിര്‍മിതികളുടെ അറ്റകുറ്റപ്പണിക്ക് സാധനം കൊണ്ടുവരുന്നതിന് കേരള സര്‍ക്കാര്‍ തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നു.ഇതിൻ്റെ ഭാഗമാണ് ചർച്ച.

തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈക്കം വലിയ കവലയിലെ നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേരളത്തിലെത്തിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories