ഗാസയില്‍ സ്‌കൂള്‍ കെട്ടിടത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ബെയ്ത്‌ലഹിയ യിലെ ആറ് കെട്ടിടങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രണം നടത്തിയത് ഹമാസ് ക്യാമ്പിന് നേരെയാണെന്നാണ് ഇസ്രയേല്‍ വിശദീകരണം. ഗാസയിലെ ഭൂരിഭാഗം അഭയാര്‍ത്ഥി ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത് സ്‌കൂള്‍ കെട്ടിടങ്ങളിലാണ്. ഇവ ഹമാസ് ക്യാമ്പുകളാണെന്ന് പറഞ്ഞാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയിലെ 564 സ്‌കൂളുകളില്‍ നാനൂറ്റമ്പതിലേറെയും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു കഴിഞ്ഞു. ആശുപത്രികള്‍ക്ക് നേരെയും ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ട്.