കൊച്ചി: കേരളത്തിലെ കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളായ ചെറുകിട സംരംഭകരുടെ സഹകരണ സ്ഥാപനമായ സിഡ്‌കൊയുടെ വിദ്യാഭ്യാസ പുരസ്കാര വിതരണം ഇന്ന്. എറണാകുളം സിഒഎ ഭവനില്‍ ഉച്ചയ്ക് രണ്ടിനാണ് പരിപാടി. സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ് ഐഎഎസ് പുരസ്‌കാര സമര്‍പ്പണം നടത്തും. സിഡ്‌കൊയിലെ അംഗങ്ങളുടെ ഉന്നതവിജയം നേടിയ മക്കള്‍ക്കുള്ള പ്രഥമ വിദ്യാഭ്യാസ പുരസ്‌കാര വിതരണമാണ് ഇന്ന് നടക്കുക.
പരിപാടിയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ട്വന്റിഫോര്‍ ന്യൂസ് - ഫ്ളവേർസ് ടിവി ചാനലുകളുടെ എംഡിയും ചീഫ് എഡിറ്ററുമായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യാതിഥി ആയിരിക്കും. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.