Share this Article
സാമാന്യബോധവും യാഥാര്‍ത്ഥ്യ ബോധവുമുള്ള പ്രസിഡന്റായിരിക്കും താനെന്ന്‌ കമലാ ഹാരിസ്
Kamala Harris


സാമാന്യബോധവും യാഥാര്‍ത്ഥ്യ ബോധവുമുള്ള പ്രസിഡന്റായിരിക്കും താനെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസ്. ഡെമോക്രാട്ടിക് ദേശിയ കണ്‍വെന്‍ഷന്റെ അവസാന ദിനത്തില്‍ യുഎസ് പ്രസിഡന്റ സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചു കൊണ്ടുള്ള പ്രസംഗത്തിലാണ് കമലയുടെ പരാമര്‍ശം.

യുഎസില്‍ ഗര്‍ഭച്ഛിദ്ര നിയമം നടപ്പാക്കുമെന്നും  ഗാസയില്‍ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുമെന്നും കമല പ്രഖ്യാപിച്ചു. ട്രംപിന്റെ കാലത്തിലേക്ക് തിരിച്ചുപോകില്ല എന്ന മുദ്രാവാക്യത്തോടെ നടത്തിയ പ്രസംഗത്തില്‍ ട്രംപിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് കമല പ്രതികരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories