മലപ്പുറം കോട്ടയ്ക്കലില്‍ വിദ്യാർത്ഥിനിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഷിഫ്‌നയ്ക്കാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. തെരുവുനായ കുട്ടിയെ അക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
പതുങ്ങിയിരുന്ന നായ വിദ്യാര്‍ഥിനിയുടെ നേരെ ഓടിയെത്തി ചാടുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കുട്ടി തിരിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടെ വീഴുന്നതും നായ വിടാതെ ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ കുട്ടിയുടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണ് വിദ്യാർഥിനിയെ രക്ഷപ്പെടുത്തിയത്.