2023 ജൂൺ 2ന് ഒഡീഷയിൽ നടന്ന ട്രെയിൻ അപകടം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ 300 ഓളം പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.
1956 നവംബറിൽ തമിഴ്‌നാട്ടിലെ അരിയല്ലൂരിൽ നടന്ന ട്രെയിൻ അപകടമാണ് രാജ്യം ഏറെ ചർച്ച ചെയ്ത ട്രെയിൻ അപകടം. 104 പേരുടെ മരണത്തിനിടയാക്കിയ ആ ട്രെയിൻ ദുരന്തത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അന്നത്തെ കേന്ദ്ര റെയിൽവെ വകുപ്പ് മന്ത്രി ലാൽ ബഹുദൂർ ശാസ്ത്രി രാജിവച്ച കാര്യം ഏതൊരു ട്രെയിൻ അപകടം ഉണ്ടാകുമ്പോഴും ചർച്ചയാകുന്ന വിഷയമാണ്. എന്നാൽ അതേ വർഷം തന്നെ ഓഗസ്റ്റിൽ ആന്ധ്രാപ്രദേശിലെ മഹ്ബൂബ്നഗറിലും ഒരു ട്രെയിൻ അപകടം ഉണ്ടായിരുന്നു. ആ അപകടത്തിൽ 112 പേരുടെ ജീവൻ പൊലിഞ്ഞിരുന്നു. സംഭവം നടന്ന ഉടൻ തന്നെ അതിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിക്ക് ഒരുങ്ങിയെങ്കിലും നെഹ്‌റു ഇടപെട്ട് രാജി ഒഴിവാക്കുകയും ആയിരുന്നു.
രാജ്യം വിറങ്ങലിച്ച ചില ട്രെയിൻ അപകടങ്ങൾ നോക്കാം.
2018 - ഒക്ടോബർ
പഞ്ചാബിലെ അമൃത്‌സറിൽ ദസറ ആഘോഷങ്ങൾ കാണാൻ റെയിൽ പാളത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടലേക്ക് ട്രെയിൻ പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ 59 പേരുടെ ജീവൻ പൊലിയുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2017 - ഓഗസ്റ്റ്
തുടർച്ചയായി മൂന്ന് ട്രെയിൻ അപകടങ്ങൾ ഉണ്ടായ മാസമായിരുന്നു 2017 ആഗസ്റ്റ്. ആഗസ്റ്റ് 19ന് പുരി-ഹരിദ്വാർ ഉത്കൽ എക്സ്പ്രസ് മുസാഫർനഗറിൽ പാളം തെറ്റി 23 പേർ മരിക്കുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേദിവസം തന്നെ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ഖതൗലിക്ക് സമീപം വൈകുന്നേരം 5:45 ഓടെ ട്രെയിനിന്റെ 23 കോച്ചുകളിൽ 14 എണ്ണം പാളം തെറ്റി. പുരിയിൽ നിന്ന് ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
ഓഗസ്റ്റ് 23 ന്, ഉത്തർപ്രദേശിലെ ഔറയ്യയ്ക്ക് സമീപം ഡൽഹിയിലേക്കുള്ള കൈഫിയത്ത് എക്‌സ്‌പ്രസിന്റെ പത്ത് കോച്ചുകൾ പാളം തെറ്റിയതിനെ തുടർന്ന് 70 പേർക്ക് പരിക്കേറ്റു.
2017 ജനുവരി
2017 ജനുവരി 21 ന് ജഗദൽപൂരിൽ നിന്ന് ഭുവനേശ്വറിലേക്കുള്ള പാസഞ്ചർ ട്രെയിനായ ഹിരാഖണ്ഡ് എക്സ്പ്രസ് വിജയനഗരത്തിലെ കുനേരു ഗ്രാമത്തിന് സമീപം പാളം തെറ്റ 41 പേർ മരിച്ചു.
2010 മെയ്
ബംഗാളിലെ നക് സൽസിൽ ജ്ഞാനേശ്വരി എക്സ് പ്രസ് പാളം തെറ്റി 148 പേർ മരിച്ചു
2002 സെപ്റ്റംബർ
ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ ഹൗറ–ഡൽഹി രാജധാനി എക്സ്പ്രസിന്റെ കോച്ച് നദിയിൽ വീണു 100 പേർ മരിച്ചു
2001 ജൂൺ
മംഗളൂരു – ചെന്നൈ മെയിലിന്റെ 6 ബോഗികൾ കോഴിക്കോട് കടലുണ്ടി പുഴയിൽ വീണ് 52 പേർ മരിച്ചു
1999 ഓഗസ്റ്റ്
അസമിലെ ഗൈസാലിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 290 മരണം.
1998 നവംബർ
പഞ്ചാബിലെ ഖന്നയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 212 മരണം.
1997 സെപ്റ്റംബർ
അഹമ്മദാബാദ്–ഹൗറ എക്സ്പ്രസിന്റെ 5 കോച്ചുകൾ മധ്യപ്രദേശിലെ ബിലാസ്പുർ നദിയിൽ വീണ് 81 പേർ മരിച്ചു
1995 ഓഗസ്റ്റ്
യുപിയിലെ ഫിറോസാബാദ് റെയിൽവേ സ്റ്റേഷനിൽ പുരുഷോത്തം എക്സ്പ്രസും കാളിന്ദി എക്സ്പ്രസും കൂട്ടിയിടിച്ച് 400 മരണം.
1988 ഏപ്രിൽ
ഉത്തർപ്രദേശിൽ ലളിത്പുരിനു സമീപം കർണാടക എക്സ്പ്രസ് പാളം തെറ്റി 75 മരണം.
1988 ജൂലൈ
കൊല്ലം പെരുമൺ പാലത്തിൽനിന്ന് ഐലൻഡ് എക്‌സ്‌പ്രസിന്റെ 11 കോച്ചുകൾ അഷ്ടമുടിക്കായലിൽ വീണ് 107 മരണം.
1981 ജൂൺ
ബിഹാറിൽ ട്രെയിൻ നദിയിലേക്കു മറിഞ്ഞ് അഞ്ഞൂറിലേറെ മരണം.
1964 ഡിസംബർ
ധനുഷ്കോടി പാമ്പൻ പാസഞ്ചർ ട്രെയിൻ കടൽക്ഷോഭത്തിൽ അകപ്പെട്ട് 126 മരണം.
1954 സെപ്റ്റംബർ
ഹൈദരാബാദിനു സമീപം ട്രെയിൻ നദിയിലേക്കു മറിഞ്ഞ് 139 മരണം.
1956 നവംബർ
മദ്രാസ് – തൂത്തുക്കുടി എക്സ്പ്രസ് ട്രെയിൻ നദിയിലേക്കു മറിഞ്ഞ് 104 മരണം.
1962 ജൂലൈ
അമൃത്‌സർ – ഹൗറ മെയിൽ പട്നയിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് നൂറിലേറെ മരണം.