Share this Article
എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ.എസ്.കെ വസന്തന്
വെബ് ടീം
posted on 01-11-2023
1 min read
DR.SK VASANTHAN BAGS EHUTHACHCHAN AWARD

കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ ഡോ.എസ്.കെ വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

ഡോ. അനില്‍ വള്ളത്തോള്‍, ഡോ. ധര്‍മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി സോമന്‍, സി.പി. അബൂബക്കര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.ഉപന്യാസം, നോവല്‍, ചെറുകഥ, കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി എസ്.കെ. വസന്തന്‍ രചിച്ച പുസ്തകങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories