ഇന്ന് മെയ്ദിനം. ലോക തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടദിനമാണ് മെയ്ദിനം. ഇന്ത്യയിലെ ആദ്യ മെയ്ദിനാചരണത്തിന് നൂറുവര്‍ഷം തികയുന്നു എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്. ചെന്നൈയില്‍ 1923 മെയ് ഒന്നിന് ആ ചരിത്രപ്പിറവിക്ക് നേതൃത്വം നല്‍കിയത് ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായ ശിങ്കാരവേലു ചെട്ടിയാരാണ്. രാജ്യത്ത് ആദ്യമായി ചെങ്കൊടി ഉയര്‍ന്ന ദിനം കൂടിയായിരുന്നു അത്. ലോകത്താകെ വിപുലമായ പരിപാടികളാണ് തൊഴിലാളി ദിനത്തിന്റെ ഭാഗമായി നടക്കുക.