Share this Article
image
ഇളവ് വേണോ എങ്കില്‍ കോഴ വേണം; ബാറുടമകള്‍ 2.5 ലക്ഷം രൂപ കോഴ നല്‍കണമെന്ന ശബ്ദരേഖ പുറത്ത്
If concession is desired, bribe is required; Audio recording of bar owners demanding Rs 2.5 lakh bribe is out

സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും വാട്സ് ആപ്പ് സന്ദേശത്തിൽ  പറയുന്നുണ്ട്. 

ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ തുടങ്ങിയ ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയം വന്നത്. ഇതിന്  പിന്നാലെയാണ് ബാർ ഉടമകളിൽ നിന്നും പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്.

പണം കൊടുക്കാതെ ആരും സഹായിക്കില്ലെന്നും രണ്ടര ലക്ഷം രൂപ വെച്ച് എല്ലാവരും നൽകണമെന്നും ബാർ ഉടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരുമെന്നും പണം നൽകാൻ തയ്യാറാകാത്തവർ ദോഷഫലം നേരിടേണ്ടി വരുമെന്നും അനിമോൻ വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ താക്കീത് നൽകി. 

ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. യോഗ സ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശം അയക്കുന്നതെന്നും അനിമോൻ പറഞ്ഞിരുന്നു. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ്  ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്യുകയും ചെയ്തു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories