Share this Article
മാമോദീസയ്ക്കെത്തി; ഡയമണ്ട് നെക്‌ലേസ് ഉൾപ്പെടെ സ്വർണാഭരണങ്ങൾ കവർന്നു; യുവതി അറസ്റ്റിൽ
വെബ് ടീം
posted on 10-07-2023
1 min read

കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്ക് എത്തി ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) ആണു പിടിയിലായത്. കോടനാടുള്ള സുഹൃത്തിന്റെ വീട്ടിലാണ് മാമോദീസയ്ക്കായി റംസിയ എത്തിയത്. ധരിച്ചതും സമ്മാനം കിട്ടിയതുമായ ആഭരണങ്ങൾ ചടങ്ങു കഴിഞ്ഞു മുറിയിലെ അലമാരയിലാണു വച്ചത്. അവിടെ നിന്നാണ് ഡയമണ്ട് നെക്‌ലേസ് ഉൾപ്പെടെയുള്ള ആഭരണങ്ങൾ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റംസിയ അറസ്റ്റിലാവുന്നത്. 

കവർന്ന ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ജ്വല്ലറി, ഫിനാൻസ് സ്ഥാപനം എന്നിവിടങ്ങളിൽ നിന്നു കണ്ടെടുത്തു. 4  ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണു മോഷ്ടിച്ചത്. ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്ഐ പി.ജെ.കുര്യാക്കോസ്, എഎസ്.ഐ ശിവദാസ്, സീനിയർ സിപിഒ സെബാസ്റ്റ്യൻ, സിപിഒമാരായ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories