ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണു പ്രവചനം. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാകും. തെലങ്കാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം. മിസോറമിൽ മിസോറം പീപ്പിൾസ് മൂവ്മെന്റ് ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. അതേ സമയം ജന്‍കിബാത് പോളില്‍ രാജസ്ഥാനിൽ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. മധ്യപ്രദേശ്-230, രാജസ്ഥാന്‍-199, ഛത്തീസ്ഗഢ്-90, തെലങ്കാന-119, മിസോറാം-40 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ആകെ സീറ്റുകള്‍
മധ്യപ്രദേശ്
ബിജെപി: 116 കോൺഗ്രസ്: 111 മറ്റുള്ളവർ 3
രാജസ്ഥാൻ
ബിജെപി: 109 കോൺഗ്രസ് : 77 മറ്റുള്ളവര്‍: 13
ഛത്തീസ്ഗഡ്
കോൺഗ്രസ്: 49 ബിജെപി: 38 മറ്റുള്ളവർ: 3
തെലങ്കാന
കോൺഗ്രസ്: 60 ബിആർഎസ്: 48 മറ്റുള്ളവർ: 0
മറ്റ് എക്സിറ്റ് പോൾ ഫലങ്ങൾ
രാജസ്ഥാൻ
ടൈംസ് നൗ-ഇടിജി
ബിജെപി: 108-128 കോൺഗ്രസ്: 56-72 മറ്റുള്ളവർ 13-21
ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ
കോൺഗ്രസ്: 96 ബിജെപി: 90 മറ്റുള്ളവർ: 13
ജൻ കി ബാത്
കോൺഗ്രസ്: 100-122 ബിജെപി: 62-85 മറ്റുള്ളവർ: 14-15
മധ്യപ്രദേശ്
റിപ്പബ്ലിക് ടിവി- മട്രൈസ്
ബിജെപി: 118–130 കോൺഗ്രസ്: 97–107 മറ്റുള്ളവർ: 0-2
ടിവി9 ഭാരത് വർഷ്- പോൾസ്ട്രാറ്റ്
കോണ്‍ഗ്രസ്: 111-121 ബിജെപി: 106–116 മറ്റുള്ളവർ: 0-6
ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ
ബിജെപി: 106–116 കോൺഗ്രസ്: 111–121 മറ്റുള്ളവർ: 0–6
ജൻകി ബാത്
കോൺഗ്രസ്: 102-125 ബിജെപി: 100-123 മറ്റുള്ളവർ: 5
ഛത്തീസ്ഗഡ്
ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ
കോൺഗ്രസ്: 40–50 ബിജെപി: 36–46 മറ്റുള്ളവർ: 1–5
തെലങ്കാന
ചാണക്യ പോൾ
കോൺഗ്രസ്: 67–78 ബിആർഎസ്: 22–31 ബിജെപി: 6–9
മിസോറം
എംഎൻഎഫ്: 12
കോണ്‍ഗ്രസ്: 7
ബിജെപി: 1