സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ.കുഞ്ഞാലിക്കുട്ടി. മലബാറില്‍ ന്യായമായ പ്ലസ് ടു സീറ്റ് അനുവദിക്കാന്‍ മുസ്ലിം ലീഗ് ശ്രമിച്ചപ്പോള്‍ അതിനു തടയിട്ടവരാണ് സിപിഎമ്മുകാര്‍. ഇടതു സര്‍ക്കാര്‍ കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കോഴിക്കോട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതി സാഹിബ് അക്കാദമിയ പാഠശാല കോണ്‍വെക്കേഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.