Share this Article
നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്
വെബ് ടീം
posted on 19-06-2023
1 min read
ksu strike tomarrow

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്.വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട്  ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തു എന്നാരോപിച്ചാണ് കോളേജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം .

വ്യാജന്മാരുടെ കൂടാരമായി എസ്എഫ് മാറുമ്പോള്‍, ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തെറിയുമ്പോള്‍,സര്‍ക്കാര്‍ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. 

അതേസമയം, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ കായംകുളം എംഎസഎം കോളജ് സസ്‌പെന്‍ഡ് ചെയ്തു. മറ്റുകാര്യങ്ങള്‍ അന്വേഷണ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചു. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയതായും മുഹമ്മദ് താഹ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് തീരുമാനം. നിഖിലിനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്നും വിദ്യാര്‍ഥിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories