Share this Article
ശബരിമല യോഗത്തിൽ നിന്നും എഡിജിപി അജിത് കുമാറിനെ മാറ്റിനിർത്തി
വെബ് ടീം
posted on 05-10-2024
1 min read
ADGP MR AJITHKAUMAR

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിൻ്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും  എഡിജിപി എംആർ അജിത് കുമാറിനെ മാറ്റി നിർത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുട‍രുന്ന അജിത് കുമാറാണ് നിലവിൽ ശബരിമല കോ-ഓഡിനേറ്റർ ചുമതല വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിന്നാണ് അജിത് കുമാറിനെ മാറ്റിയത്. ഡിജിപിയും ഇന്റലിജൻ‌സ്, ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിമാരും ആണ് യോഗത്തിൽ പങ്കെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്.

ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇദ്ദേഹത്തെ യോഗത്തിൽ നിന്ന് മാറ്റിനിർത്തിയതെന്നാണ് റിപ്പോർട്ട് 

എഡിജിപിക്ക് പകരം ഡിജിപി ഷേഖ് ദർവേസ് സാഹിബാണ് യോഗത്തിൽ പൊലീസിൻ്റെ കാര്യങ്ങൾ വിശദീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories