കൊല്ലം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശത്രുസംഹാര അര്‍ച്ചന. കൊല്ലം ഇടമുളയ്ക്കല്‍ അസുരമംഗലം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അഞ്ചല്‍ ജോബാണ് അര്‍ച്ചന നടത്തിയത്.എന്‍എസ്എസ് സ്പീക്കര്‍ക്കെതിരെ നാമജപ സംഗമം നടത്തുന്നതിനിടയാണ് എ എം ഷംസീറിനെ അനുകൂലിച്ചുള്ള പൂജ.കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെത്തിയാണ് ഇദ്ദേഹം ശത്രുസംഹാര പൂജ നടത്തിയത്. സമുദായവും രാഷ്ട്രീയവും വേറെയാണെന്ന് പൂജ നടത്തി മടങ്ങവേ അഞ്ചല്‍ ജോബ് പ്രതികരിച്ചു.
സ്പീക്കറുടെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ന് എന്‍എസ്എസ് വിശ്വാസ സംരക്ഷണദിനമാചരിച്ച് പ്രതിഷേധിക്കുന്നു. ഇതിന്റെ ഭാഗമായി നാമജപ ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ താലൂക്ക് യൂണിയനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാട് നടത്താനാണ് നിര്‍ദ്ദേശം.