ഡല്‍ഹിയില്‍ 40 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. രാവിലെ 7 മണിയോടെ ഇ- മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഡിപിഎസ് ആര്‍ കെ പുരം, പശ്ചിം വിഹാര്‍ ജിഡി ഗോയങ്ക പബ്ലിക് സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത് .
ഭീഷണി സന്ദേശം ലഭിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് തിരിച്ചയച്ചു. ഡല്‍ഹി ഫയര്‍ സര്‍വീസസ് ഉദ്യോഗസ്ഥരും പൊലീസും ബോംബ് നിര്‍വീര്യ സേനയും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് സ്‌കൂളുകളിൽ പരിശോധന നടത്തുകയാണ്.