Share this Article
Union Budget
യുവ ഡോക്ടര്‍ കൊല്ലപ്പെട്ട ആര്‍ജെ കര്‍ മെഡിക്കല്‍ കൊളജ് അഴിമതിയുടെ കൂത്തരങ്ങാണെന്ന് സിവി ആനന്ദബോസ്
CV Ananda Bose

കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട ആര്‍ജികര്‍ മെഡിക്കല്‍ കൊളജ് അഴിമതിയുടെ കൂത്തരങ്ങാണെന്ന് പശ്ചിമ ബംഗാള്‍ സിവി ആനന്ദബോസ്. ആശുപത്രിയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് നിരവധി പരാതികള്‍ ലഭിക്കാറുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് താന്‍ വിശദമായ കത്ത് നല്‍കിയിട്ടുണ്ടെന്നും ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗവര്‍ണര്‍ സി വി ആന്ദബോസ് പറഞ്ഞു.

അതേ സമയം ആര്‍ജികര്‍ ആശുപത്രിയില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഓഗസ്റ്റ് 24 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories