Share this Article
image
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു
The state's daily power consumption has come down again

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റ് ആണ്. തുടർച്ചയായി രണ്ടാം ദിവസമാണ് ആകെ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു താഴെ നിൽക്കുന്നത്. 

സംസ്ഥാനത്ത് വേനൽമഴ എത്തിയതോടെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. ഇന്നലെ മാത്രം ആകെ 95.69 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റ്ന് താഴെ എത്തുന്നത്. പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. 4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത. 

വൈദ്യുതി ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. എന്നാൽ പീക് ആവശ്യകത ഉയർന്നു നിൽക്കുന്ന മലബാറിലെ ചില സബ്സ്റ്റേഷൻ പരിധികളിൽ നിയന്ത്രണം തുടർന്നേക്കും.

ഈ മേഖലകളിൽ  വൈദ്യതി നിയന്ത്രണത്തിന്റെ സമയം കുറയ്ക്കും. വേനൽ മഴ വർധിച്ചാൽ വൈദ്യുതി ഉപഭോഗം വീണ്ടും കുറഞ്ഞേക്കും എന്ന ആശ്വാസത്തിലാണ് കെഎസ്ഇബി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories