കൊച്ചി∙ഐഎൻഎസ് വിക്രാന്തിൽ നാവികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ മുസഫർപുർ സ്വദേശിയായ പത്തൊൻപതുകാരനാണു മരിച്ചത്. പുലർച്ചെയാണു മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ പേരു നാവികസേന പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനിയാണ് ഐഎൻഎസ് വിക്രാന്ത്.
ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെന്നും അന്വേഷണം പ്രഖ്യാപിച്ചതായും നാവികസേന അറിയിച്ചു. അസ്വാഭാവിക മരണത്തിനു ലോക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദ്യ വർഷ സർവീസിനായി കൊച്ചിൻ ഷിപ്‌യാഡിലാണു ഐഎൻഎസ് വിക്രാന്ത് ഇപ്പോഴുള്ളത്.