Share this Article
Union Budget
ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ അസം സ്വദേശിനിയുടെ കൊലപാതകം: ഒളിവിലായിരുന്ന മലയാളി യുവാവ് പിടിയില്‍
വെബ് ടീം
posted on 29-11-2024
1 min read
aarav

ബംഗളുരു: കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ അസം സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി യുവാവ് പിടിയില്‍.ദിവസങ്ങളുടെ അന്വേഷണത്തിന് ശേഷമാണ് യുവാവ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി ആരവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തരേന്ത്യയില്‍ നിന്നാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.

ഊർജിത അനേഷണമാണ് നടന്നത്. കൊലപാതകത്തിന് ശേഷം രാവിലെ 8.25 ഓടെ കാര്‍ വിളിച്ച് മെജസ്റ്റിക് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആ സമയത്ത് ഉത്തരേന്ത്യയിലേക്ക് മാത്രമായിരുന്നു ട്രെയിനുകള്‍ ഉണ്ടായിരുന്നത്. ഇതു പ്രകാരമുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പ്രതിയെ ഇന്നു തന്നെ ബംഗലൂരുവിലെത്തിക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. അസം സ്വദേശി മായ ഗൊഗോയിയുടെ മൃതദേഹമാണ് ഈ മാസം 26 ന് അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുന്നത്. 23 നാണ് ഇവര്‍ മുറിയെടുത്തത്. കൊല്ലപ്പെട്ട മായ ഗൊഗോയി വ്‌ലോഗര്‍ കൂടിയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories