Share this Article
രഞ്ജിത്തിനെതിരായ ആരോപണത്തില്‍ പരാതി തന്നാല്‍ നടപടിയെന്ന് മന്ത്രി സജി ചെറിയാന്‍
 Saji Cherian


സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ പരാതി തന്നാല്‍ നടപടിയെന്ന് മന്ത്രി സജി ചെറിയാന്‍. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നടപടിയെടുക്കാനാകില്ല. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. ആരോപണത്തില്‍ രഞ്ജിത്ത് മറുപടി പറഞ്ഞു. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാനാകില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories