ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗത്തില്‍ മരണസംഖ്യ വര്‍ധിക്കുന്നു. കടുത്ത ചൂട് മൂലം ദിനം പ്രതി ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.
രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന താപനിലയായ 52.3 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 50 ഡിഗ്രിക്ക് അടുത്താണ് മിക്ക ദിവസങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ താപനില. ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ 72 മണിക്കൂറിനിടെ 5 പേരാണ് സൂര്യതാപത്താല്‍ മരണമടഞ്ഞത്.
മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇലക്ട്രോലൈറ്റുകള്‍ കുറയുന്നതും സൂര്യതാപം, നീര്‍ജലീകരണം, കൂടിയ പനി എന്നിവയാണ് മരണകാരണമാകുന്നത്. ഉയര്‍ന്ന ചൂടിനൊപ്പം കടുത്ത ജലക്ഷാമവും ഉത്തരേന്ത്യ നേരിടുന്നുണ്ട്.
റിസര്‍വോയറുകളിലും നദികളിലും റെക്കോര്‍ഡ് താഴ്ചയിലേക്കാണ് ജലനിരപ്പ് എത്തിയിരിക്കുന്നത്. അതേസമയം വരും ദിവസങ്ങളില്‍ ചൂടിന് ആശ്വാസമായി മഴ ലഭിച്ചേക്കും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.