Share this Article
Union Budget
കേടായ ഹെലികോപ്റ്റര്‍ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനിടെ തകര്‍ന്നു വീണു;ഉത്തരാഖണ്ഡിലെ കേദര്‍നാഥിലാണ് സംഭവം
helicopter crashed

ഉത്തരാഖണ്ഡിലെ കേദര്‍നാഥില്‍ കേടായ ഹെലികോപ്റ്റര്‍ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനിടെ തകര്‍ന്നു വീണു. ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപമാണ് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.

കേടായ ഹെലികോപ്റ്റര്‍ എംഐ സെവന്റീന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഗൗച്ചറിലെ എയര്‍സ്ട്രിപ്പിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ എംഐ സെവന്റീന്‍ ഹെലികോപ്റ്ററിന്റെ ബാലന്‍സ് നഷ്ടപ്പെട്ടു. തുടര്‍ന്നാണ് അപകടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories